രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ്
മ്യൂസിയം പൊലീസാണ് രാഹുലിന് എതിരെ കേസെടുത്തത്.
തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. പൊലീസിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കിയത്. നവംബർ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു.