പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും

അഹമ്മദാബാദ്: വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. രാവിലെ അഹമ്മദാബാദിലെത്തുന്ന പ്രധാനമന്ത്രി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.
അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും പ്രധാനമന്ത്രി വിവരങ്ങൾ തേടിയിരുന്നു.
സന്ദർശനത്തിന് മുന്നോടിയായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി ചർച്ച നടത്തി. അതേസമയം അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.