എൽ.പി.ജി വിതരണ ഏജൻസി തൊഴിലാളികൾക്ക് 17,850 രൂപ ബോണസ്

Aug 18, 2026
എൽ.പി.ജി വിതരണ ഏജൻസി തൊഴിലാളികൾക്ക് 17,850 രൂപ ബോണസ്
lpg workers

സംസ്ഥാനത്തെ എൽ.പി.ജി വിതരണ ഏജൻസികളിലെ ജീവനക്കാർക്ക് 2025-26 വർഷത്തെ ബോണസ്/എക്സ്ഗ്രേഷ്യയായി 17,850 രൂപ നൽകാൻ ധാരണയായി. ബോണസ് തുക ആഗസ്റ്റ് 20ന് മുമ്പായി തൊഴിലാളികൾക്ക് വിതരണം ചെയ്യും. അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ)  ബിച്ചു ബാലന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം തൊഴിൽ ഭവനിൽ നടന്ന യോഗത്തിലാണ് ധാരണയായത്.

യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബാബു ജോസഫ് (ബി ഡി ടി എ)തൊഴിലാളികളെ പ്രതിനിധീകരിച്ച് പി. ജെ. ആന്റണി (സി ഐ ടി യു)കെ. കെ. കലേശൻ (സി ഐ ടി യു)ചന്ദ്രൻ വേങ്ങലത്ത് (ബി എം എസ്)റിജു. യു (ബി എം എസ്) എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.