പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്

Aug 18, 2026
പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്
INDUSTRIES AWARD

പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. സംസ്ഥാന വ്യവസായ വകുപ്പിനു വേണ്ടി പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിഐപി) പുരസ്കാരം ഏറ്റുവാങ്ങും.24, 25 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പിഎംഎഫ്എംഇ കോൺക്ലേവിൽ വ്യവസായ വാണിജ്യ ഡയറക്ടർ ഹരി കിഷോർ ഐഎഎസ്, കെബിഐപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. സൂരജ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിക്കും.പിഎംഎഫ്എംഇ പദ്ധതി വഴി 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു. 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്‌സിഡിയായി അനുവദിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.