എസ്.എസ്.എൽ.സി:കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം *

1265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് * 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

May 15, 2026
എസ്.എസ്.എൽ.സി:കോട്ടയം  ജില്ലയിൽ 99.72 ശതമാനം വിജയം  *
kottayam

കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.

ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ  8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873).

പാലാ - 99.93 (2788ൽ 2786),  കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790)  എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,
കോട്ടയം- 461, കടുത്തുരുത്തി-188.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.