നിയമസഭാ സ്പീക്കറുടെ വസതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
തിരുവനന്തപുരം :നിയമസഭാ സ്പീക്കറുടെ വസതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ ദേശീയ പതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


