വനനിയമ ഭേദഗതി ആശങ്കകൾ അകറ്റിയ ശേഷം മാത്രമെന്ന് മുഖ്യമന്ത്രി ,ഇൻഫാം അടക്കം കര്ഷകസംഘടനകൾക്കും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനും ആശ്വസിക്കാം
തിരുവനന്തപുരം :വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍..ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും വനനിയമ ഭേദഗതിയുടെ ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമഭേദഗതിയുടെ കരട് പുറത്തുവന്നതിനെ തുടര്‍ന്ന് മലയോരമേഖലയില്‍നിന്നും കര്‍ഷകര്‍ക്കിടയില്‍നിന്നും അതിശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക സിപിഎം ഉള്‍പ്പെടെ,ഘടകകക്ഷിയായ മാണി കേരളാ കോൺഗ്രസ് ,പ്രമുഖ ക്രൈസ്തവ കർഷക മുന്നേറ്റമായ ഇൻഫാം അടക്കമുള്ള കർഷക സംഘടനകളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വനനിയമ ഭേദഗതിയില്‍നിന്നു പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ‘‘വനം നിയമ ഭേദഗതിയിൽ സമൂഹത്തിൽ ആശങ്കകൾ ഉണ്ട്. 1963 ലെ കേരള വനനിയമത്തിലെ ഭേദഗതി നിർദേശങ്ങൾ ആരംഭിക്കുന്നത് 2013 യുഡിഎഫ് സർക്കാരിന്റെ കാലത്ത്. ഇതിന്റെ കരട് ബില്ലിൻ മേലായിരുന്നു ഭേദഗതി. അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോൾ ഭേദഗതിയിൽ ആശങ്കകൾ ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കർഷകർക്കും മലയോരമേഖലയിൽ വസിക്കുന്നവർക്കും എതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല.എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിയ്ക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനു പര്യാപ്തമായ നിലപാട് കൈക്കൊള്ളണമെന്നതിൽ തർക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാൽ 860 ആണ്. അയൽ സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടുതപക്ഷ സർക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ’’ – മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ജനസാന്ദ്രതയും ജീവിതരരീതിയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കണക്കിലെടുക്കുന്നതാവാണം വനനിയമങ്ങള്‍. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനൊപ്പം വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയണം. വന്യജീവി ആക്രമണം തടയുന്നതില്‍ പ്രധാന തടസം കേന്ദ്രനിയമമാണ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിനു പോലും പരിമിതിയുണ്ട്. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ആദ്യം ആറംഗസമിതി രൂപീകരിക്കണമെന്നതാണ് നിയമം. ആറംഗസമിതി ഇരുന്നു ചര്‍ച്ച ചെയ്യുന്നതു വരെ പുലി അവിടെത്തന്നെ നില്‍ക്കുമെന്നു കരുതാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.‘‘നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നതു കൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിടാൻ കാലതാമസം നേരിടുന്നത്. ക്ഷുദ്ര ജീവികളെ വെടിവച്ചു കൊല്ലാനുള്ള അനുമതിയ്ക്കായി നിരവധി തവണ കേന്ദ്രസർക്കാരിനെ സമീപിച്ചു. കേന്ദ്രവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ സാഹചര്യം നോക്കി നടപടി എടുക്കണം. ഇതിന് പാർലമെന്റ് അംഗങ്ങൾ മുൻകയ്യെടുക്കണം.’’ – മുഖ്യമന്ത്രി പറഞ്ഞു