മത്സ്യത്തൊഴിലാളികള്‍ സബ്‌സിഡി നിരക്കില്‍ വിവിധ പദ്ധതികള്‍

Jun 16, 2024
മത്സ്യത്തൊഴിലാളികള്‍ സബ്‌സിഡി നിരക്കില്‍ വിവിധ പദ്ധതികള്‍

                2024-25 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി സബ്‌സിഡി നിരക്കില്‍ സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡുകള്‍ക്ക് 50% ഗുണഭോക്തൃ വിഹിതവും 50% സര്‍ക്കാര്‍ വിഹിതവുമാണ്. ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് പദ്ധതിക്ക് 25% ഗുണഭോക്തൃ വിഹിതവും 75 % സര്‍ക്കാര്‍ വിഹിതവുമാണ്. മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 10% ഗുണഭോക്തൃ വിഹിതവും 90 % സര്‍ക്കാര്‍ വിഹിതവുമാണ്. അപേക്ഷകള്‍ അതാതു മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍: 0484-2394476