ഗൂഗിൾ പേ വഴിയും കൈക്കൂലി, അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് പൊക്കി
കോട്ടയം വിജിലൻസ് ഡി വൈ എസ് പി :പി വി മനോജ് കുമാറിന്റെ നെത്ര്വതത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത് .
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ് കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന പ്രൊജക്ട് സീറോയുടെ ഭാഗമായാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സമീപിക്കുന്നവരിൽ നിന്നു് ബിനീഷ് കുമാർ പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മുൻപും പലതവണ ഗൂഗിൾ പേ വഴിയും കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്
കോട്ടയം വിജിലൻസ് ഡി വൈ എസ് പി :പി വി മനോജ് കുമാറിന്റെ നെത്ര്വതത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത് .


