​ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരം: 23 ന് കൊച്ചി മെട്രോയ്ക്ക് അധിക സർവീസുകൾ

Sep 21, 2026
​ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരം: 23 ന് കൊച്ചി മെട്രോയ്ക്ക് അധിക സർവീസുകൾ

​കലൂർ ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ സെപ്റ്റംബർ 23 ബുധനാഴ്ച്ച നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ​മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9 നും 10 നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ഉണ്ടാകും. ​​​കലൂർ ജെ.എൽ.എൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും. തിരികെ പോകുമ്പോഴുള്ള ക്യൂ ഒഴിവാക്കാൻ, വരുമ്പോൾ തന്നെ റിട്ടേൺ ക്യു.ആർ (QR) ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ അഭ്യർത്ഥിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് നേരിട്ട് എ.എഫ്.സി ഗേറ്റുകൾ വഴി പ്രവേശിക്കാം. ​ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഡിജിറ്റൽ ടിക്കറ്റുകളും ഗ്രൂപ്പ് ടിക്കറ്റിംഗ് സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.