സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

Aug 11, 2026
സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാർക്കും വിധവകൾക്കും സാമ്പത്തിക സഹായം

എറണാകുളം ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, വിധവകൾ എന്നിവർക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ വാർഷിക സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള യോഗ്യരായവർ ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ / സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. 0484-2422239.

ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

     സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടംആധുനികവത്കരിക്കുന്നതിന് 2026-27 വർഷത്തെ ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2. 5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്കും, നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ്. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് -0484-2983130.