കരാർ, ഡെപ്യൂട്ടേഷൻ നിയമനങ്ങൾ
ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡ്രൈവർ തസ്തികയിൽ (ശമ്പളസ്കെയിൽ: 25100-57900) നിലവിലുള്ള ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുഖേന നിരാക്ഷേപ പത്രം സഹിതം ഒക്ടോബർ 23 ന് സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ‘ജനഹിതം’ ടി.സി. 27/6(2), വികാസ് ഭവൻ പി ഒ, തിരുവനന്തപുരം – 695033 വിലാസത്തിൽ അപേക്ഷിക്കണം.
കരാർ നിയമനം
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) നടപ്പിലാക്കി വരുന്ന ജീവനോപാധി പദ്ധതികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. മിഷൻ കോ-ഓർഡിനേറ്റർ, ഫെസിലിറ്റേറ്റർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. അപേക്ഷ പൂരിപ്പിച്ച് യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാഫിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.safkerala.org .


