ജോലി ഒഴിവ്
സാഫ് തൃശ്ശൂർ നോഡൽ ഓഫീസിൽ ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 13-ന്
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) തൃശ്ശൂർ നോഡൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നട ത്തുന്നു. ഓഫീസ് അസിസ്റ്റന്റ്, ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത. ബിരുദവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമാണ് ഫെസിലിറ്റേറ്റർ തസ്തികയ്ക്ക് വേണ്ടത്. ഇരു തസ്തികകൾക്കും 35 വയസ് കവിയരുത്. ഫിഷറീസ് വകുപ്പിൽ ജോലി ചെയ്ത് മുൻപരിചയമുള്ളവർക്ക് വയസിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10:30-ന് അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0480-2819698 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് : അഭിമുഖം ഓഗസ്റ്റ് 10-ന്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ ചെറുവത്തൂർ (കാസർഗോഡ്), ഗവ. ഐ.ടി.ഐ കുറുവട്ടൂർ (കോഴിക്കോട്), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം), ഗവ. ഐ.ടി.ഐ മംഗലം (പാലക്കാട്), ഗവ. ഐ.ടി.ഐ എരുമപ്പെട്ടി (തൃശ്ശൂർ) എന്നീ സ്ഥാപനങ്ങളിലെ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് പത്തിന് രാവിലെ 11:00-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം. കേരള സർക്കാർ അംഗീകൃത മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെയായിരിക്കും ഈ താത്കാലിക നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0495-2371451, 0495-2461898.
വി.ആർ.പുരം ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം ഓഗസ്റ്റ് 11-ന്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ വി.ആർ.പുരം ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 11-ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം നടത്തുക. കേരള സർക്കാർ അംഗീകൃത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള 3 വർഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെയായിരിക്കും ഈ താത്കാലിക നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ- 0495-2371451, 0495-2461898.


