പ്രോജക്ട് ഫെല്ലോ ഒഴിവ്

Jun 22, 2026
പ്രോജക്ട്  ഫെല്ലോ  ഒഴിവ്

സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ അപേക്ഷ ക്ഷണിച്ചു. എം.ടെക് ഇൻ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] എന്ന മെയിൽ ഐ.ഡി.യിലേക്ക് ജൂൺ 28നകം ഇ-മെയിൽ ചെയ്യണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിലെ സിവിൽ വിഭാഗത്തിലെ ടി.ഇ. സെമിനാർ ഹാളിൽ ജൂൺ 29 രാവിലെ 9.30ന് അഭിമുഖം നടക്കും.

ശിശുക്ഷേമ സമിതിയിൽ വനിതാ കെയർ ടേക്കേഴ്സ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂർ ശിശുപരിചരണ കേന്ദ്രത്തിലേയ്ക്ക് കെയർടേക്കേഴ്‌സിന്റെ ഒഴിവുണ്ട്. മിനിമം പ്ലസ് ടു/പ്രീഡിഗ്രി പാസ്സായ 28-42 വയസ്സിനുള്ളിൽ പ്രായമുള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ. യോഗ്യതയുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 26 രാവിലെ 10ന് പിണറായി പുത്തൻകണ്ടത്തുളള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446869775, 9745389920.