റോഷ്‌നി : വിദ്യാ വളണ്ടിയർ നിയമനം
റോഷ്നി പദ്ധതിയുടെ ഭാഗമായ സർക്കാർ, സർക്കാർ, എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ ബഹു ഭാഷാ വൈദഗ്ധ്യം ഉള്ള പത്തു വിദ്യാ വളണ്ടിയർമാരെ താൽക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു, മലയാള ഭാഷ കൂടാതെ ഹിന്ദി, ആസാമിസ്, ബംഗാളി, ഒറിയ, തമിഴ്, കന്നഡ മുതലായ ഭാഷകളിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രൈമറി അധ്യാപക യോഗ്യതയോ പരിചയമോ അധിക യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകൾ, എന്നിവ സഹിതം ജൂലൈ മൂന്നിന് എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ രാവിലെ 11 മുതൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9447213916 / 8281634576 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


