അപേക്ഷ ക്ഷണിച്ചു

Nov 6, 2026
അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, സൈറ്റ് സൂപ്പർവൈസർ, അപ്രന്റിസ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് യോഗ്യതയും പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിൽനിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ/അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തലത്തിലുള്ള പരിചയമുള്ളവർക്ക് പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈറ്റ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപ്രന്റിസ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 13നകം അപേക്ഷിക്കണം. ഫോൺ: 0484 2424720