ആകാശവാണി മുൻ വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു
ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രൻ. റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ് രാമചന്ദ്രൻ. പിന്നീട് കൈരളിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും രാമചന്ദ്രന്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു. 80കളിലും 90കളിലും ശബ്ദം കേൾക്കാൻ മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ഭൗതിക ശരീരം ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വിദേശത്തുള്ള മകൻ എത്തിയശേഷമാകും സംസ്കാരം.