ഇന്ദിരഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃതത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ വസതിയിൽ ഓണം വിത്ത് കാൻസർ പേഷൃയന്റ്സ്

2016 മുതൽ ശ്രീ ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ക്യാൻസർ പേഷൃയന്റിന് തിരുവോണ നാളിൽ ജഗതി പുതുപ്പള്ളി ഹൗസിൽ സ്നേഹ സ്പർശവും ഓണസദ്യയും ഓണപുടവയും കൈത്താങ്ങും. തുടർച്ചയായി ഒമ്പതാം വർഷവും നടന്നു. വീക്ഷണം ഫോറം കോർഡിനേറ്റർ ശ്രീ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ് കരീം സ്വാഗതം ആശംസിച്ചു,മുൻ കെ പി സി സി പ്രസിഡന്റും,മുൻ മന്ത്രിയുമായ ശ്രീ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്‌തു. മുഖ്യ പ്രഭാഷണം ശ്രീ ചാണ്ടി മോൻ MLA നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രിയ പത്നി മറിയാമ്മാ ഉമ്മൻ, മകൾ ഡോ.മറിയ ഉമ്മൻ,ചെറുമകൻ എഫിനോവ, ഇളമ്പ ഉണ്ണികൃഷ്ണൻ,സഞ്ജു, ശ്രീചന്ദ്. എസ്, അഷ്‌കർ നേമം, അഭിജിത് നെടുമങ്ങാട് അശ്വിൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു