യുവ സാഹിത്യ ക്യാമ്പ്: രചനകള്‍ സെപ്റ്റംബര്‍ 10 വരെ അയക്കാം

18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത - മലയാളത്തില്‍) സെപ്റ്റംബർ 10ന് മുമ്പ് അയക്കണം

Aug 24, 2024
യുവ സാഹിത്യ ക്യാമ്പ്: രചനകള്‍ സെപ്റ്റംബര്‍ 10 വരെ അയക്കാം
yuva-sahitya-camp-entries-can-be-sent-till-september-10

തിരുവനന്തപുരം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ രചനകള്‍ അയക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 10 ലേക്ക് മാറ്റി. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത - മലയാളത്തില്‍) സെപ്റ്റംബർ 10ന് മുമ്പ് അയക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ  രചനകള്‍ ഡി.ടി.പി ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ, വാട്ട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്കാപ്പ് പേജിലും കവിയരുത്. രചനകള്‍ sahithyacamp2024@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം - 695 043 എന്ന വിലാസത്തിലോ സമര്‍പ്പിക്കണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.