ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ടി.വി.സുഭാഷ് പിആർഡി ഡയറക്ടർ
. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറാക്കി
 
                                    തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത്  അഴിച്ചുപണി നടത്തി സർക്കാർ. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടി.വി.സുഭാഷിനെ നിയമിച്ചു.
സഹകരണ വകുപ്പ് രജിസ്ട്രാറായി ഡി.സജിത്ത് ബാബുവിനെ നിയമിച്ചു. കെ.ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി.
ഡോ.വീണ എൻ. മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. വാട്ടർ അഥോറിറ്റി എംഡിയായി ജീവൻ ബാബുവിനെ നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കി.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            