അറക്കലമ്മയ്ക്ക് ലക്ഷാർച്ചന....

ലളിത സഹസ്രനാമങ്ങൾ കൊണ്ടും ഋഗ്വേദ മന്ത്രങ്ങൾകൊണ്ടും അർച്ചന ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് ലക്ഷാർച്ചന. - ഈ വിധത്തിൽ ചെയ്തുപോയ അപരാധങ്ങൾ ക്കും പാപങ്ങൾക്കുമുള്ള പരിഹാരമായും, ശാരീരിക -മാനസിക ദുരിതങ്ങളുടെ നിവാരണത്തിനായും ലക്ഷാർച്ചനകളിൽ പങ്കുകൊള്ളുന്നത് പുണ്യമായി കണക്കാക്കുന്നു.

Jan 24, 2025
അറക്കലമ്മയ്ക്ക് ലക്ഷാർച്ചന....

2025 ജനുവരി 26, 27 ഞായർ തിങ്കൾ ദിവസങ്ങളിലായി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന നടക്കുകയാണ്. ക്ഷേത്ര ചരിത്രത്തിൽ തന്നെ ആദ്യമായാണ് ലക്ഷർച്ചന നടത്തുന്നത്.

ലളിത സഹസ്രനാമങ്ങൾ കൊണ്ടും ഋഗ്വേദ മന്ത്രങ്ങൾകൊണ്ടും അർച്ചന ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് ലക്ഷാർച്ചന. - ഈ വിധത്തിൽ ചെയ്തുപോയ അപരാധങ്ങൾ ക്കും പാപങ്ങൾക്കുമുള്ള പരിഹാരമായും, ശാരീരിക -മാനസിക ദുരിതങ്ങളുടെ നിവാരണത്തിനായും ലക്ഷാർച്ചനകളിൽ പങ്കുകൊള്ളുന്നത് പുണ്യമായി കണക്കാക്കുന്നു.

അമ്മ മകൾ ഭാവത്തിലിരിക്കുന്ന ഭഗവതിമാരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇതിന് പുറമെ കൂടെയുള്ള ഭഗവതി, ദൈവത്താർ, വിഷ്ണുമൂർത്തി, ഗുളികൻ, കുട്ടിച്ചാത്തൻ, ക്ഷേത്രപാലൻ, ഗുരു എന്നീ ദേവീ ദേവന്മാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾക്ക് പുറമെ നാഗരാധനയ്ക്കായി ചിത്രകുടവും, തളിയിലപ്പന് പ്രത്യേക സ്ഥാനവും കല്പിച്ചിട്ടുണ്ട്.

വടകര താലൂക്കിലെ മടപ്പള്ളി തീരദേശത്താണ് ഈ അഞ്ഞൂറിലേറെ വർഷം പഴക്കം കല്പിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് - തലശ്ശേരി ഹൈവേയിൽ   നാദാപുരം റോഡ്, മടപ്പള്ളി, കേളുബസാർ എന്നീ സ്ഥലങ്ങളിൽ നിന്നും  ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്.

ലക്ഷാർച്ചനയുടെ ചടങ്ങുകളെ കുറിച്ചുള്ള ലഘുവിവരണങ്ങളും, കമ്മറ്റിയുടെ നിർദേശ്ശങ്ങളും ചുവടെ കൊടുക്കുന്നു,

26ാം തിയ്യതി ഞായറാഴ്ച രാവിലെ 5:30 മണിക്ക് അഭിഷേകത്തോടെയാണ് പരിപാടികൾ സമാരംഭിക്കുന്നത്, അഭിഷേകത്തിനുശേഷം ദേവിക്ക് മലരും തൃമധുരവും കദളിപ്പഴവും നേദിച്ച് നവക പൂജയും ഗണപതിഹോമവും ചെയ്തു ദേവീ ചൈതന്യത്തെ പൂർണ്ണ കലശ കുംഭത്തിൽ ആവാഹിച്ച് ക്ഷേത്ര തിരുമുറ്റത്ത് കളമെഴുതി പത്മമിട്ട് ഉപവിഷ്ടയാക്കുന്നു. ശേഷം ലളിതാസഹസ്രനാമങ്ങളും ഋഗ്വേദ മന്ത്രങ്ങളും ഉരുവിട്ട് അർച്ചന ആരംഭിക്കുന്നു. അർച്ചനയിൽ പങ്കെടുക്കാൻ വരുന്ന ഭക്തന്മാർ  ക്ഷേത്ര തിരുമുറ്റത്താണ് ദേവി ഇരിക്കുന്നത് എന്ന് ഓർത്തുകൊണ്ട് വളരെ ഭയഭക്തി ബഹുമാനത്തോടെയും ശബ്ദകോലാഹലങ്ങൾ ഒന്നുമില്ലാതെയും ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടതും തൊഴുത് കാണിക്കയർപ്പിച്ച് അർച്ചനയിൽ പങ്കെടുക്കേണ്ടതുമാണ്. അർച്ചനക്ക് വരുന്ന ഭക്തന്മാർ വെറുംകയ്യാലെ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ക്ഷേത്രത്തിലേക്ക് വരുമ്പോൾ പൂജാപുഷ്പമോ( ചെമ്പരത്തി പൂവ് ഒഴികെ) തുളസീദളമോ വാഴയിലയോ പൂജാദ്രവ്യങ്ങളായ വെളിച്ചെണ്ണ, കർപ്പൂരം, ചന്ദനത്തിരി ഇവയിൽ ഏതെങ്കിലും ഒന്നോ കയ്യിൽ കരുതാൻ ശ്രദ്ധിക്കുക . അർച്ചന ദിവസം കൃത്യമായി ഇടവേളകളിൽ പ്രഭാത ഭക്ഷണവും ഉച്ചയൂണും വൈകുന്നേരത്തെ ചായയും ക്ഷേത്രത്തിൽ ലഭ്യമായിരിക്കും വൈകുന്നേരം ദീപാരാധനക്കുശേഷം ദേവിയെ സർവ്വാലങ്കാരത്തോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്തു ശ്രീകോവിലേക്ക് തിരികെ പ്രവേശിച്ച് നടയടച്ച് ദേവീ ചൈതന്യത്തെ പ്രതിഷ്ഠയിലേക്ക് പുനർ ആവാഹിച്ചതിനു ശേഷം അഭിഷേകം നടത്തി പൂജകൾ  ചെയ്തു നട തുറന്നതിനു ശേഷം  പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി തിരികെ പോകാവുന്നതാണ് ഭക്തജനങ്ങളുടെ താൽപര്യാർത്ഥം അന്നേദിവസം എട്ടുമണിക്ക് "നാദാത്മിക സംഗീത കുടുംബ ക"ത്തിൻറെ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്. തിങ്കളാഴ്ച 27ാം തീയതിയും മേൽ വിവരിച്ച എല്ലാ ചടങ്ങുകളും ആവർത്തിക്കുന്നതാണ് നമ്മുടെ നാട്ടിൽ നടാടെ നിർവ്വഹിക്കുന്ന ലക്ഷാർച്ചനയിൽ പങ്കെടുത്ത് അറക്കൽ ഭഗവതിയുടെ അനുഗ്രഹം സ്വീകരിച്ച് സായൂജ്യമടയാൻ എല്ലാവരെയും ഒരിക്കൽ കൂടി ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു. അതോടൊപ്പം എല്ലാവരുടെയും എല്ലാവിധ സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുന്നു. എല്ലാ ഭക്തജനങ്ങൾക്കും അറക്കൽ തമ്പുരാട്ടിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 
ക്ഷേത്ര പരിപാലന സമിതിക്ക് വേണ്ടി കൺവീനർ 
ലക്ഷാർച്ചന കമ്മിറ്റി.

Prajeesh N K MADAPPALLY