മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സിന് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി

Aug 18, 2024
മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സിന് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം
applications-for-media-academy-photojournalism-course-can-be-made-till-august-23

എറണാകുളം  : സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ്  12-ാം  ബാച്ചിലേക്ക്  ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍.  25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്  25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 .  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447225524, 0471-2726275.

 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.