ഗസ്റ്റ് ലക്ചറർ ഒഴിവ്
പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന
തിരുവനന്തപുരം : തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക്: 9847245617, ഇ-മെയിൽ [email protected].