തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
കമ്മീഷന്റെ അനുമതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസിൽ സർക്കാരിനു തിരിച്ചടി. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണർക്ക് അയക്കണം. കമ്മീഷന്റെ അനുമതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ നിര്‍ദേശിച്ച് മന്ത്രിസഭ അംഗീകരിച്ചു ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയിരുന്നു.തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്.