പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇരട്ട മെഡല്‍
വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാര സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി.

പാരീസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇരട്ട മെഡല്‍. വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാര സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി.പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനിക്ക് സ്വര്‍ണം നേടിയത്. 249.7 പോയിന്റുമായാണ് അവനി ഒന്നാം സ്ഥാനത്ത് എത്തിയത്.
228.7 പോയിന്റുമായാണ് മോനയുടെ വെങ്കലം നേട്ടം. കൊറിയന്‍ താരത്തിനാണ് വെള്ളി.