ശബരിമല വിമാനത്താവളം :മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി 17 ന് എരുമേലിയിൽ

2026 ഫെബ്രുവരി 17 ന് രാവിലെ 11 മണിമുതലാണ് പൊതു തെളിവെടുപ്പ്

Feb 4, 2026
ശബരിമല വിമാനത്താവളം :മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി 17 ന് എരുമേലിയിൽ
sabarmala airport
എരുമേലി :ഗ്രീൻഫീൽഡ് ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാനുദ്ദേശിക്കുന്ന എരുമേലി തെക്ക് ,മണിമല വില്ലേജുകളിലെ സ്ഥലമുടമകളുടെ പൊതു ഹിയറിംഗ് ഫെബ്രുവരി 17 ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി പാരീഷ് ഹാളിൽ നടക്കും .സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനുവേണ്ടി കോട്ടയം കോട്ടയം എൻവയോൺമെന്റൽ എഞ്ചിനീയർ ആണ് ഇത്  സംബന്ധിച്ച് ഏറ്റെടുക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്ന വാർഡുകളിൽ ബോർഡ് സ്ഥാപിച്ച് അറിയിപ്പ് നൽകിയത് ..2026 ഫെബ്രുവരി 17 ന് രാവിലെ 11 മണിമുതലാണ് പൊതു തെളിവെടുപ്പ് നടത്തുന്നത് .
സ്ഥലം സംബന്ധിച്ച പാലാ  കോടതിയിലെ കേസ് അയന ചാരിറ്റബിൾ ട്രസ്റ്റിന് അനുകൂലമായി വിധിച്ചിരുന്നു .എന്നാൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുവാൻ നീക്കം നടത്തുകയാണ് .സംസ്ഥാന ബഡ്ജറ്റിൽ വിമാനത്താവള പദ്ധതിയുടെ പ്രാഥമിക ചെലവുകൾക്ക് 4.96 കോടി രൂപ  വകയിരുത്തുകയും ചെയ്തിട്ടുണ്ട് .
വിമാനത്താവള പദ്ധതിയിൽ നിന്നും സർക്കാർ പുറകോട്ടില്ല എന്നും വിമാനത്താവള പദ്ധതി നടപ്പിൽ വരുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്നുമാണ് അറിയുന്നത് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.