ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് നാളെ (20/01/2026 ) ചൊവ്വാഴ്ച
മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും ഇന്‍ഫാം ചങ്ങനാശേരി കാര്‍ഷികജില്ലയുടെ രക്ഷാധികാരിയുമായ മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പും തിരുവല്ല കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍, മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണവും നടത്തും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഇന്‍ഫാം തിരുവല്ല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സനല്‍കുമാര്‍ എന്‍.എസ്. എന്നിവര്‍ പ്രസംഗിക്കും. ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം നന്ദിയും പറയും.


