മൊഡ്യൂൾ പ്രിപറേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
 
                                    കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി സംസ്ഥാനതല മൊഡ്യൂൾ പ്രിപറേഷൻ വർക്ക്ഷോപ്പ് ജൂലൈ 19,20നു കുമരകം കവണാറ്റിൻകരയിലുള്ള ജില്ലാ ടൂറിസം ഓഫീസിൽ നടന്നു..രണ്ടുദിവസത്തെ മൊഡ്യൂൾ പ്രിപറേഷൻ വർക്ക്ഷോപ്പ് പരിപാടി കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ: കെ. രൂപേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ട്രെയിനർസ് ഓഫ് ട്രെയിനർമാർ ആയ വിവിധ ജില്ലകളിലെ ട്രെയിനർസ് ഈ പരിപാടിയിൽ പങ്കെടുത്തു.20/07/2024ന് 3 pm നു സമാപിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            