പരാതി പരിഹാര സമ്പർക്ക പരിപാടി
കണ്ണൂർ : എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി( നിധി ആപ്കെ നികട്) ജില്ലാ ക്യാമ്പ് ജൂലൈ 29 ന് നടക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണ്ണൂർ മത്സ്യ ഫെഡ് ജില്ലാ ഓഫീസിലെ എഫ് ഡബ്ലൂയു എഫ് ബി ബോധവൽക്കരണ കേന്ദ്രം, കാസറഗോഡ് കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാൾ എന്നിവയാണ് ക്യാമ്പിൻ്റെ വേദി .ഇപിഎഫ് / ഇഎസ്ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷൻകാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.