ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

May 21, 2024
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള  രാത്രി യാത്ര ഇന്ന് മുതൽ റെഡ്, ഓറഞ്ച് അലെർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്പോർട്ട്  ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി  ബന്ധപ്പെട്ട കേന്ദ്രങ്ങളില്റെഡ്‌, ഓറഞ്ച്അലര്ട്ടുകള്പിന്വലിക്കുന്നതു വരെ  നിയന്ത്രണങ്ങൾ  ഏര്പെടുത്തുന്നതിനും  വിനോദസഞ്ചാര വകുപ്പ്‌ , ഡി ടി പി സി, ഹൈഡല്ടുറിസം, വനം വകുപ്പ്‌, കെ എസ് ബി, തദ്ദേശസ്ഥാപനങ്ങള്എന്നിവർക്ക്ചുമതല  നൽകി.  ഇതര സംസ്ഥാനങ്ങളില്നിന്നും എത്തുന്ന വിനോദ സഞ്ചാരികള്ക്ക്മുന്നറിയിപ്പുകള്ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ഉറപ്പ്വരുത്തേണ്ടതാണ്‌. റിസോര്ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്എന്നിവിടങ്ങളില്എത്തുന്നവര്ക്കും മുന്നറിയിപ്പുകള്നൽകണം .ജില്ലയിലെ ഓഫ്റോഡ്സഫാരി  കര്ശനമായി നിരോധിച്ചിട്ടുണ്ട്.