കാലവര്‍ഷം കനക്കുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴ

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്ട്

Jun 13, 2025
കാലവര്‍ഷം കനക്കുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴ
rain

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.ജൂണ്‍ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലറട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.