കണ്ണൂര്‍ എക്സിക്യൂട്ടീവ് കാസര്‍കോട്ടേക്ക് നീട്ടും
ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് കാസര്‍കോട്ടേക്ക് അംഗീകാരം. കാസർകോടേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഉച്ചയ്ക്ക് 03:50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിക്കുന്നത്. ആലപ്പുഴ എക്സിക്യൂട്ടിവിലെത്തുന്ന പയ്യന്നൂർ,നീലേശ്വരം,കാഞ്ഞങ്ങാട്,കാസർഗോഡ് ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി ബസിനെ ആശ്രയിച്ചാണ് നിലവിൽ യാത്ര തുടരുന്നത്. ഈ ട്രെയിൻ സർവീസ് നീട്ടണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. വൈകീട്ട് 05:08ന് എറണാകുളം ജങ്ഷനിലും 05:23 എറണാകുളം ടൗണിലുമെത്തുന്ന ട്രെയിൻ രാത്രി 10:22ന് കോഴിക്കോട് എത്തും. ഈ ഭാഗത്ത് നിന്ന് കാസർകോടേക്ക് രാത്രിയിൽ ട്രെയിൻ വേണമെന്നത് വളരെക്കാലയമുള്ള ആവശ്യമാണ്. ഇതാണ് യാഥാർഥ്യമാകാൻ പോകുന്നത്.


