കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും
ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും.
കോഴിക്കോട് : കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും.ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചിയില്‍നിന്നുള്ള നിരക്കിനോടടുത്ത തുകയാണിത്. ബുക്കിങ് ഏജന്‍സികള്‍ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എയര്‍ ഏഷ്യയ്ക്ക് കരിപ്പൂരില്‍നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരില്‍നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വാലാലംപൂരില്‍നിന്നും. ഗള്‍ഫ് സെക്ടറിനുപുറത്ത്, കരിപ്പൂരില്‍നിന്നുള്ള ആദ്യസര്‍വീസാണിത്. വിനോദസഞ്ചാരികളാണ് ക്വാലാലംപൂരിലേക്ക് കൂടുതലായും പോകുന്നത്.