ബൈക്ക് കവർച്ച; രണ്ടുപേര്‍ പിടിയില്‍
മൂവോട്ടുകോണം കൈതക്കുഴി വീട്ടില്‍ വിനോദ് (30), പളുകല്‍ ഇവാന്‍സില്‍ ശാലിന് പ്രിന്‍സ് (35) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്
വെള്ളറട: പൊലീസ് പരിധിയില്‍ ബൈക്കുടമയെ മര്‍ദിച്ച ശേഷം ബൈക്കുമായി കടന്ന സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. പന്നിമല സ്വദേശി സജിയുടെ ബൈക്കാണ് നാലംഗസംഘം കവര്‍ന്നത്. മൂവോട്ടുകോണം കൈതക്കുഴി വീട്ടില്‍ വിനോദ് (30), പളുകല്‍ ഇവാന്‍സില്‍ ശാലിന് പ്രിന്‍സ് (35) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മാർച്ച് 28നായിരുന്നു സംഭവം. ശേഷിക്കുന്ന രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.