കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം;ബ​ജ​റ്റ് ടൂ​റി​സം പാക്കേജുമായികെ.എസ്.ആര്‍.ടി.സി

കേരളപ്പിറവി അറബിക്കടലിൽ ആഘോഷിക്കാം; ​ബജറ്റ്​ പാ​ക്കേജുമായി കെ.എസ്.ആര്‍.ടി.സി

Oct 26, 2024
കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം;ബ​ജ​റ്റ് ടൂ​റി​സം പാക്കേജുമായികെ.എസ്.ആര്‍.ടി.സി
ksrtc-sea-budget-tour

കൊ​ല്ലം : കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10ന് ​കൊ​ല്ലം ബ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന്​ എ.​സി ലോ ​ഫ്ലോ​ര്‍ ബ​സി​ല്‍ മ​റൈ​ന്‍ഡ്രൈ​വി​ല്‍ എ​ത്തി അ​വി​ടെ​നി​ന്ന്​ നെ​ഫ​ര്‍റ്റി​റ്റി ക്രൂ​യി​സ് ക​പ്പ​ലി​ല്‍ അ​ഞ്ച് മ​ണി​ക്കൂ​ര്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന യാ​ത്ര​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബു​ഫൈ ഡി​ന്ന​ര്‍, ഡി.​ജെ മ്യൂ​സി​ക്, ഗെ​യി​മു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പാ​ക്കേ​ജി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്ക് 4240 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 1930 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ക. കൂ​ടാ​തെ മ​റ്റ് ഉ​ല്ലാ​സ​യാ​ത്ര​ക​ളും ന​വം​ബ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​വം​ബ​ര്‍ മൂ​ന്നി​നും 17നും ​ചാ​ര്‍ട്ട് ചെ​യ്ത പൊ​ന്മു​ടി​യാ​ത്ര​ക്ക്​ എ​ല്ലാ പ്ര​വേ​ശ​ന​ഫീ​സു​ക​ളും അ​ട​ക്കം 770 രൂ​പ​യാ​ണ് നി​ര​ക്ക്. ന​വം​ബ​ര്‍ ഒ​മ്പ​തി​ന് മൂ​ന്നാ​ര്‍, മെ​ട്രോ വൈ​ബ്‌​സ് എ​ന്നീ യാ​ത്ര​ക​ളാ​ണ്. ഗ്യാ​പ് റോ​ഡ്, കാ​ന്ത​ല്ലൂ​ര്‍, മ​റ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന ര​ണ്ടു​ദി​വ​സ​ത്തെ മൂ​ന്നാ​ര്‍യാ​ത്ര​ക്ക്​ 1730 രൂ​പ​യും ഫോ​ര്‍ട്ട്​​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വാ​ട്ട​ര്‍ മെ​ട്രോ, റെ​യി​ല്‍ മെ​ട്രോ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ മെ​ട്രോ​വൈ​ബ്‌​സി​ന് 870 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ന​വം​ബ​ര്‍ 10ന്, ​റോ​സ് മ​ല, വാ​ഗ​മ​ണ്‍, പ​ത്ത​നം​തി​ട്ട​യി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് യാ​ത്ര​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റോ​സ് മ​ല​യ്ക്ക് 770 രൂ​പ​യും വാ​ഗ​മ​ണി​ന് 1020 രൂ​പ​യു​മാ​ണ്. മ​ണ്ണ​ടി​ക്ഷേ​ത്രം, ക​ല്ലേ​ലി​ക്ഷേ​ത്രം, മ​ല​യാ​ല​പ്പു​ഴ, പെ​രു​നാ​ട്, ക​വി​യൂ​ര്‍ തി​രു​വ​ല്ല​ഭ ക്ഷേ​ത്രം എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള പാ​ക്കേ​ജി​ന്​ 650 രൂ​പ​യാ​ണ്.

ന​വം​ബ​ര്‍ 15ന് ​വൈ​കീ​ട്ട് ആ​റി​ന് മ​ല​ബാ​ര്‍ ട്രി​പ് ചാ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ല​ബാ​റി​ലെ പ്ര​ധാ​ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളും ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന ട്രി​പ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​ട​ങ്ങി​യെ​ത്തും. വൃ​ശ്ചി​കം ഒ​ന്നാ​യ ന​വം​ബ​ര്‍ 16ന് ​കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, അ​ച്ച​ന്‍കോ​വി​ല്‍, പ​ന്ത​ളം എ​ന്നീ ശാ​സ്താ​ക്ഷേ​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ തീ​ർ​ഥാ​ട​ന യാ​ത്ര​യു​മു​ണ്ട്. 650 രൂ​പ​യാ​ണ് നി​ര​ക്ക്. കൂ​ടാ​തെ ഇ​ല്ലി​ക്ക​ല്‍ക​ല്ല്, മ​ല​ങ്ക​ര ഡാം, ​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന യാ​ത്ര​യും അ​ന്നേ​ദി​വ​സ​മു​ണ്ട്. 820 രൂ​പ​യാ​ണ് ചാ​ര്‍ജ്. ന​വം​ബ​ര്‍ 21, 27 ദി​വ​സ​ങ്ങ​ളി​ലെ ഗ​വി​യാ​ത്ര​യി​ല്‍ അ​ട​വി, പ​രു​ന്തും​പാ​റ സ​ന്ദ​ർ​ശ​ന​വും ഉ​ള്‍പ്പെ​ടും. നി​ര​ക്ക് 1750 രൂ​പ. ഫോ​ണ്‍: 9747969768, 9495440444.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.