കേരളത്തിൽ കഴിഞ്ഞ പത്തു വർഷങ്ങളായി മഴക്കാലത്തും വേനൽക്കാലത്തും ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരു ഹൈപവർ കമ്മിറ്റി (State High Power Committee for Epidemic Control) രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരന് അറിയിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടർമാരെയും വിവിധ അനുബന്ധ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു സമിതിയായിരിക്കും ഇത്.
പകർച്ചവ്യാധികളെക്കുറിച്ചുള്ള സമഗ്രമായ നിയന്ത്രണത്തിന് വിവിധ മേഖലകളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്: പകർച്ചവ്യാധികളെ കുറിച്ചുള്ള ഒരു സമഗ്രപഠനം നടത്തുമ്പോൾ സ്വകാര്യ മേഖല, തദ്ദേശസ്വയംഭരണ വകുപ്പ്, മറ്റു അനുബന്ധ വകുപ്പുകൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയെകൂടി ഉള്പ്പെടുത്തും. നിപ രോഗനിർണ്ണയം നടത്തിയത് സ്വകാര്യ മേഖലയിലെ ഡോക്ടറാണ്. അദ്ദേഹത്തെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഹാരത്തിലൂടെ പടരുന്ന രോഗങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും അസുഖം പകരുന്നതിനായി മൃഗസംരക്ഷണ വകുപ്പിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലെ വിദഗ്ദ്ധർക്കൊപ്പം, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, അസോസിയേഷൻ പ്രതിനിധകൾ, ഏകാരോഗ്യ മേഖലയിലെ വിദഗ്‌ധർ, മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ, ആയുഷ് വകുപ്പിലെ എല്ലാ വിഭാഗത്തിലെയും ഡോക്ടർമാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങൾ ആയിരിക്കും.
പ്രധാന ലക്ഷ്യങ്ങൾ (Main Objectives)
1. എപിഡെമിക് കലണ്ടർ (Epidemic Calendar): കേരളത്തിനായി ഒരു വാർഷിക എപിഡെമിക് കലണ്ടർ തയ്യാറാക്കുക. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട്, പ്രതിരോധ പ്രവർത്തനങ്ങൾ എപ്പോൾ തുടങ്ങണം എന്ന് കൃത്യമായി ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.
2. രോഗവ്യാപന പഠനവും നിരീക്ഷണവും (Surveillance & Study): രോഗങ്ങൾ പടരുന്ന രീതിയെക്കുറിച്ച് (Disease Spread) ശാസ്ത്രീയമായ പഠനങ്ങൾ നടത്തുക. പകർച്ചവ്യാധികൾ നേരത്തെ തിരിച്ചറിയുന്നതിനായി ജാഗ്രതാ-നിരീക്ഷണ സംവിധാനങ്ങൾ (Early warning and surveillance mechanisms) ശക്തമാക്കുക.
3. ചികിത്സാ-ക്വാറന്റൈൻ മാനദണ്ഡങ്ങൾ (Protocols): പകർച്ചവ്യാധി സമയങ്ങളിൽ പിന്തുടരേണ്ട കൃത്യമായ ചികിത്സാ മാനദണ്ഡങ്ങളും (Standard Treatment Protocols), ക്വാറന്റൈൻ മാനദണ്ഡങ്ങളും (Quarantine Protocols) ആവിഷ്കരിക്കുക.
4. ആരോഗ്യ സംവിധാനങ്ങളുടെ സജ്ജീകരണം (Capacity Building): ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും പകർച്ചവ്യാധികളെ നേരിടാൻ അവയെ സജ്ജമാക്കുകയും ചെയ്യുക. പകർച്ചവ്യാധി സമയത്തെ ഒ.പി (OP), ഐ.പി (IP) വിഭാഗങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുക.
5. ഏകോപിത പ്രവർത്തനങ്ങൾ (Inter-departmental Coordination): പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് (Food & Safety), തദ്ദേശസ്വയംഭരണ വകുപ്പ് മൃഗസംരക്ഷണ വകുപ്പ് (Animal Husbandry), ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്ന് ഏകോപിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
6. മരുന്ന് ലഭ്യതയും സംഭരണവും (Procurement): KMSCL വഴിയോ അടിയന്തര സാഹചര്യങ്ങളിൽ അംഗീകൃത പ്രാദേശിക വാങ്ങൽ (Local purchase) വഴിയോ മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും സമയബന്ധിതമായി ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കുക.
7. ആശയവിനിമയ തന്ത്രങ്ങൾ (Communication Strategy): പകർച്ചവ്യാധികളെക്കുറിച്ച് മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ നൽകുന്നതിനായുള്ള വിനിമയ തന്ത്രങ്ങൾ രൂപീകരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എമാർ, എം.പിമാർ എന്നിവരുമായി നിരന്തരമായ ആശയവിനിമയം നിലനിർത്തുക.
8. പുനരധിവാസവും മാനസിക പിന്തുണയും (Rehabilitation & Support): രോഗബാധിതരായവരുടെ പുനരധിവാസവും അവർക്കാവശ്യമായ മാനസിക-സാമൂഹിക പിന്തുണയും (Psychosocial support) ഉറപ്പാക്കുക.
9. നിരീക്ഷണവും അവലോകനവും (Monitoring & Review): സംസ്ഥാന-ജില്ലാ തലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അവലോകനം ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കുക. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നു എന്ന് ഉറപ്പാക്കുക.
10. പ്രതിരോധ നിർദ്ദേശങ്ങൾ: പകർച്ചവ്യാധികൾ തടയുന്നതിനായി സർക്കാരിന് കൃത്യമായ സമയത്ത് ശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങളും റിപ്പോർട്ടുകളും സമർപ്പിക്കുക.
കമ്മിറ്റിയുടെ ഘടന: സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഹൈപവർ കമ്മിറ്റി (State High Power Committee for Epidemic Control) സംസ്ഥാനതലത്തിൽ നയരൂപീകരണത്തിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള പരമോന്നത സമിതിയാണിത്.
ഇതിന്റെ ഘടന താഴെ പറയുന്ന രീതിയിലാണ്:
• ചെയർമാൻ: ഡോ. എസ്.എസ്. ലാൽ (WHO കൺസൾട്ടന്റ്).
• കോ-ഓർഡിനേറ്റർ: ഡോ. ശർമിള മേരി ജോസഫ് (ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി).
• കൺവീനർ: ഡോ. ശ്രീജിത്ത് എൻ. കുമാർ.
• അംഗങ്ങൾ: സർക്കാർ-സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ, ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിനിധികൾ, ആയുഷ് (AYUSH) വകുപ്പിലെ ഡോക്ടർമാർ, മൃഗസംരക്ഷണ വകുപ്പ് (Animal Husbandry), ഭക്ഷ്യസുരക്ഷാ വകുപ്പ് (Food & Safety) എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു.
2. സംസ്ഥാനതല ആക്ഷൻ കമ്മിറ്റി (State Level Action Committee): നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള സമിതിയാണിത്. സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (Rapid Response Team - RRT) ഈ സമിതിയുടെ ഭാഗമായി പ്രവർത്തിക്കും.
3. ജില്ലാതല ഔട്ട്‌ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് (District Outbreak Monitoring Unit): ജില്ലകളിൽ രോഗവ്യാപനത്തിന്റെ സൂചനകൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള പ്രത്യേക യൂണിറ്റാണിത്.
4. ജില്ലാതല ആക്ഷൻ കമ്മിറ്റി (District Level Action Committee): ജില്ലാ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമിതിയാണിത്. ഇതിലും സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾ ഉൾപ്പെടുന്നതാണ്.
5. സ്ഥാപനതല ഔട്ട്‌ബ്രേക്ക് മോണിറ്ററിംഗ് കമ്മിറ്റി (Institutional Level Outbreak Monitoring Committee): ഓരോ ആരോഗ്യ സ്ഥാപനങ്ങളിലും (ആശുപത്രികൾ ഉൾപ്പെടെ) രോഗവ്യാപനം നിരീക്ഷിക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള സമിതിയാണിത്.
ഹൈപവർ കമ്മിറ്റി അംഗങ്ങൾ
1. State Mission Director, NHM
2. Director of Health Services
3. Director of Medical Education
4. Director, ESI Medical Services
5. Director, Institute of Advanced Virology, Kerala
6. Director, Indian Systems of Medicine
7. Director, Homoeopathy
8. Managing Director, KMSCL
9. Dr. Biju Soman (Achutha Menon Centre for Health Science Studies)
10. Dr. Chitra Grace (Global Institute of Public Health)
11. Dr. R Aravind, Professor Infectious Diseases
12. Dr. M.N. Menon (IMA)
13. Dr. P.S. Shajahan (KMCTA)
14. Dr. T.N. Suresh (KGMOA)
15. Dr. N. Sulphi
16. Dr. Altaf A, Professor, Community Medicine
Advisors:
1. Prof. Dr. A. Marthanda Pillai, Recipient of Padmashree
2. Prof. Dr. V. Raman Kutty
3. Dr. A.S Anoop Kumar