റൈസിംഗ് പൂഞ്ഞാർ:206 സംരംഭകരായി 2000 കോടിയിലധികം രൂപയുടെ താല്പര്യ പത്രങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു

റൈസിംഗ് പൂഞ്ഞാർ 2k25- നിക്ഷേപ സംഗമം 09.06.2025 തിങ്കളാഴ്ച

Jun 6, 2025
റൈസിംഗ് പൂഞ്ഞാർ:206 സംരംഭകരായി 2000 കോടിയിലധികം രൂപയുടെ താല്പര്യ പത്രങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു
rising poonjar investers meet
എരുമേലി :പൂഞ്ഞാർ നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും സംരംഭകത്വ തൊഴിൽ മേഖലകളിൽ വരും വർഷങ്ങളിൽ 100 സംരംഭങ്ങൾ - 1000 കോടി രൂപയുടെ   നിക്ഷേപം - 10000 തൊഴിലവസരങ്ങൾ എന്ന ബ്രഹ്രുത്തതായ ലക്ഷ്യമിട്ടുകൊണ്ടു  റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ് 2025 എന്ന പേരിൽ ഒരു നിക്ഷേപക സംഗമം ജൂൺ മാസം 9 ആം തിയതി ഈരാറ്റുപേട്ട ബാറാകാത്ത് സ്ക്വയറിൽ വെച്ച് നടക്കുകയാണ് .


നിക്ഷേപക സംഗമത്തിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിന്റെ  വിവിധ  സാധ്യതകൾ നിക്ഷേപകർക്കും, സംരംഭകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 05/06/2025 വ്യാഴാഴച   ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ടൂറിസം നിക്ഷേപ സാധ്യതകൾ, യുവ സംരംഭകത്വം എന്നീ വിഷയങ്ങളിൽ മേൽ മുന്നൊരുക്ക സെമിനാർ സംഘടിപ്പിച്ചു . 

പൂഞ്ഞാർ നിയോജമണ്ഡലത്തിൽ മീനച്ചിൽ താലൂക്ക് പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,നിക്ഷേപകർ, സംരംഭകർ, വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടെ സംഘടിപ്പിക്കപ്പെടുന്ന   അർദ്ധ ദിന  മുന്നൊരുക്ക സെമിനാർ   പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്‌ഘാടനം   ചെയ്തു .. 

കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ്  കോഡിനേറ്റർ   സിബിൻ എം പോൾ  കോട്ടയം ജില്ലയിലെ  മലയോര ടൂറിസം മേഖലയുടെ പ്രാധാന്യവും  അനുബന്ധ  സംരംഭക- തൊഴിൽ സാധ്യതകളും  എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ട്  ആദ്യ ക്ലാസ്  നയിച്ചു . തുടർന്ന് യുവസംരഭകത്വം എന്ന വിഷയത്തിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിലെ  ഉപജില്ലാ വ്യവസായ ഓഫീസർ  ലോറൻസ് മാത്യു    ക്ലാസുകൾ നയിക്കുകയുണ്ടായി .
ഭാവി പൂഞ്ഞാറിന്റെ വികസനം ലക്ഷ്യം വെച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം പ്രതീക്ഷിച്ചിരുന്നിടത്ത് ഇതിനോടകം തന്നെ 206 സംരംഭകരായി 2000 കോടിയിലധികം രൂപയുടെ താല്പര്യ പത്രങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതിലൂടെ 7000-ത്തിലധികം തൊഴിലവസരങ്ങൾക്കുള്ള സാധ്യതയും ഉറപ്പാക്കി കഴിഞ്ഞതായി എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു .ജൂൺ ഒൻപതിന് തിങ്കളാഴ്ച്ചയാണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്‌സ് മീറ്റ് നടക്കുന്നത് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.