ഷാനിച്ചൻ കരിനാട്ടിന് ജന്മനാടിന്റെ ആദരം

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ആണ് പൊന്നാട അണിയിച്ച് നാടിൻറെ ആദരം

Aug 26, 2026
ഷാനിച്ചൻ കരിനാട്ടിന് ജന്മനാടിന്റെ ആദരം
shanichan karinatt
ഉമ്മികുപ്പ(കോട്ടയം ) :50 തവണയിലധികം തവണ സ്വന്തം രക്തം ദാനം  ചെയ്യുകയും മറ്റുള്ള നിരവധി ആളുകളെ രക്തദാനത്തിലേക്ക് കൊണ്ടുവരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഉമിക്കുപ്പ സ്വദേശി കരിനാട്ട് ഷാനിച്ചനെ ജന്മനാട് ആദരിച്ചു .ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ആണ് പൊന്നാട അണിയിച്ച് നാടിൻറെ ആദരം ഷാനിച്ചന് നൽകിയത് ,പൊന്നാട.മോമെന്റോയും നൽകി .
ഷാനിച്ചൻ ചെയ്യുന്ന രക്തദാനം മറ്റുള്ളവർക്കുവേണ്ടിയുള്ള മഹത്തായ കർമ്മമാണെന്നും വാഹനക്കൂലി പോലും വാങ്ങാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം നാടിന് മാതൃകയാണെന്നും ഷാജൻ സ്കറിയ പറഞ്ഞു .
പോലീസിന്റെ പോൽ ആപ് ,നിരവധി സംഘടനകൾ ,ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നൊക്കെ രക്തത്തിനായി ആവശ്യക്കാർ വിളിക്കാറുണ്ടെന്നും തനിക്ക് പറ്റാത്ത സമയങ്ങളിൽ മറ്റുള്ള രക്തദാനം ചെയ്യാൻ തന്നെ അറിയിച്ചിട്ടുള്ള   മനസ്സുള്ളവരെ ഇതിലേക്ക് നിയോഗിക്കാറുണ്ടെന്നും ഷാനി പറഞ്ഞു .
ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്  പ്രസിഡന്റ് ജിതിൻ വി ദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓണാഘോഷം ഉദ്‌ഘാടനവും ഷാജൻ സ്കറിയ നിർവഹിച്ചു ;  വെച്ചൂച്ചിറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റെസി ജോഷി ,എരുമേലി പഞ്ചായത്ത് അംഗം കെ കെ രാജൻ ,പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി തോമസ് ,റിട്ട എസ് ഐ :ജോസ് പുന്നമണ്ണിൽ എന്നിവർ പ്രസംഗിച്ചു .സെക്രട്ടറി മഹേഷ് പി എം കൃതജ്ഞത അർപ്പിച്ചു .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.