കടുവയെ വെടിവച്ചു കൊന്ന വനംവകുപ്പിന് അഭിനന്ദനങ്ങളുമായി ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: 'മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന്്' മനസ്സിലാക്കുകയും അതുറക്കെപ്പറഞ്ഞ് സഹപ്രവര്‍ത്തകന്റെ ജീവനെ രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അത് വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം പറഞ്ഞു. 27ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.
ഫോട്ടോ
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജില്ല അസംബ്ലിയുടെ ആലോചനായോഗം ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു.