കുതിച്ചുയർന്ന് സ്വർണവില; ഗ്രാമിന് 10,000 കടന്നു
 
                                    കൊച്ചി: ചരിത്രം കുറിച്ച് സ്വർണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായി. 
എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ് ഇന്ന് സ്വർണം. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            