അന്തരിച്ച അഡ്വ .പ്രിൻസ് ലൂക്കോസി(53)ന്റെ സംസ്കാരം 10 ബുധനാഴ്ച മൂന്നിന്

കോട്ടയം:ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് അഡ്വ .പ്രിൻസ് ലൂക്കോസ് (53) ന്റെ സംസ്കാരം 10-09-2025 ബുധനാഴ്ച സംസ്കാര പ്രാർത്ഥന ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് പാറാമ്പുഴയിലെ ഭവനത്തിൽ ആരംഭിച്ചു പാറമ്പുഴ ബേദലഹേം പള്ളിയിൽ നടക്കും .
അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ ക്രമീകരണം
09-09-2025 ചൊവ്വാ
2 pm കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും.
2.30 PM ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം
തുടർന്ന് വിലാപയാത്ര അതിരമ്പുഴ യൂണിവേഴ്സിറ്റി
മെഡിക്കൽ കോളജ്
പനമ്പാലം
ബേക്കർ ജംഗ്ഷൻ
ശാസ്ത്രീ റോഡ് വഴി
3 pm കോട്ടയം ബാർ അസോസിയേഷനിൽ പൊതു ദർശനം
തുടർന്ന് കെ.കെ. റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കൽ തുടർന്ന് KSRTC വഴി
4 pm ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം.
6 pm ന് എം.സി. റോഡ് വഴി പാറമ്പുഴയിൽ ഉള്ള വസതിയിൽ എത്തിച്ചേരും.
10-09-2025 ബുധൻ
3 pm ഭവനത്തിൽ സംസ്കാര പ്രാർത്ഥന ആരംഭിക്കും.
തുടർന്ന് പാറമ്പുഴ ബേദലഹേം പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.
പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്.മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിക്കും
കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ് ഇദ്ദേഹം. യൂത്ത് ഫ്രണ്ട്, കെഎസ്സി സംസ്ഥാന പ്രസിഡന്റായിരുന്നു.