ഫോറം ഓഫ് അക്ഷയ സെൻറർ എൻറർപ്രണേഴ്സ് മാത്യു ജേക്കബ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്, ജോയി ജോർജ് ജില്ലാ സെക്രട്ടറി

സർക്കാർ വകുപ്പുകൾ നേരിട്ട് ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെതിരെ പ്രമേയം പാസാക്കി

Jun 15, 2025
ഫോറം ഓഫ് അക്ഷയ സെൻറർ എൻറർപ്രണേഴ്സ്  മാത്യു ജേക്കബ് കണ്ണൂർ  ജില്ലാ പ്രസിഡണ്ട്, ജോയി ജോർജ് ജില്ലാ സെക്രട്ടറി
face kannur

കണ്ണൂർ :ഫോറം ഓഫ് അക്ഷയ സെൻറർ എൻറർപ്രണേഴ്സ് കണ്ണൂർ ജില്ലാ സമ്മേളനവും, 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 14/06/2025 ന് ശനിയാഴ്ച കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു.

ജില്ലാ പ്രസിഡൻറ്  മാത്യു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡൻറ് സ്റ്റീഫൻ ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി. ബിന്ദു കെ. വി. സ്വാഗതം ആശംസിച്ചു. 
ജില്ലാ സെക്രട്ടറി . ജോയി ജോർജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ  ഷാഫി മുണ്ടേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 

സംസ്ഥാന സെക്രട്ടറി എ. പി. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  അബ്ദുൽ നാസർ , അക്ഷയ കെയർ സംസ്ഥാന ചെയർമാൻ . ജേഫേഴ്സൺ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സംസ്ഥാന പ്രസിഡൻറ്  സ്റ്റീഫൻ ജോണിന്റെ  മേൽനോട്ടത്തിൽ 2025-27 വർഷത്തേക്കുള്ള ജില്ലാ ഭരണസമിതിയെ തിരഞ്ഞെടുത്തു. 

ജില്ലാ ഭാരവാഹികളായി  മാത്യു ജേക്കബ് (ജില്ലാ പ്രസിഡണ്ട്), ജോയി ജോർജ് (ജില്ലാ സെക്രട്ടറി),  ഷാഫി മുണ്ടേരി (ജില്ലാ ട്രഷറർ), . ശിവൻ കെ. വി. ,  അബൂബക്കർ സിദ്ദീഖ് (ജില്ലാ വൈസ് പ്രസിഡൻറ്മാർ), ജോബി ജോസഫ് ഇന്ദുകലാ പി. എം. (ജില്ലാ ജോയിൻറ് സെക്രട്ടറിമാർ) എന്നിവരും,  ബിന്ദു കെ വി,  അനിൽ ആൻറണി,  ഉസ്മാൻ ഓ. എം,   ജൂലി തോമസ് എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

 മാത്യു ജേക്കബ്,  ജോയി ജോർജ് എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തു.

അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിൽ സർക്കാർ വകുപ്പുകൾ നേരിട്ട് ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെതിരെ പ്രമേയം പാസാക്കി. പ്രമേയം ജില്ലാ കമ്മിറ്റിയംഗം ശ്രീ. അനിൽ ആന്റണി അവതരിപ്പിച്ചു. 

സംരംഭകരുടെ മക്കളിൽ ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ യോഗത്തിൽ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം ഇൻഷുർകാർട്ട്, കണ്ണൂർ ടൂർസ് ആൻഡ്  ഹോളിഡേയ്സ്,  PNB Metlife എന്നിവയുടെ പരിശീലനവും ബിസിനസ് മീറ്റും നടന്നു. ജോയിൻ സെക്രട്ടറി സലിൻ പി. ഡി. നന്ദി പറഞ്ഞു. സമ്മേളനം അഞ്ചുമണിയോടെ സമാപിച്ചു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.