ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിച്ചു . എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു . അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ ,തങ്കമ്മ ജോർജുകുട്ടി ,. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രതിനിധികൾ,അയ്യപ്പ സേവാ സംഘം , അയ്യപ്പ സേവാസമാജം, ജമാഅത്ത് കമ്മിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു . തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ ഓഫീസ് പ്രവർത്തിക്കും എന്നും, സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുമെന്നും , തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.