പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ
സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു. 54 വയസ്സായിരുന്നു.
അന്വേഷണാത്മക പത്ര പ്രവർത്തനത്തിൽ ആയിരുന്നു മികവ്. സംസ്ഥാന സർക്കാരിന്റെ
മാധ്യമ പുരസ്‌കാരം, പ്രസ് ക്ലാബ്ബ്, പ്രസ് അക്കാദമി അവാർഡുകൾ എന്നിവ
ലഭിച്ചിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു
സൂര്യകുമാർ ആണ് ഭാര്യ. ഇഷാൻ എസ് വിനോദ് ആണ് മകൻ.


