വർദ്ധക്ക്യ പെൻഷൻ, ക്ഷേമനിധി പെൻഷൻ വിതരണം ജൂലൈ 24 ബുധനാഴ്ച മുതൽ.
തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധക്ക്യ പെൻഷൻ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ജൂലൈ 24 ബുധനാഴ്ച മുതൽ തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഇതിനായി 900 കോടി സർക്കാർ അനുവദിച്ചു.
അതാത് മാസം തന്നെ പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മാസം മുതൽ അതാത് മാസം തന്നെ പെൻഷൻ നൽകിവരുന്നതായി അദ്ദേഹം അറിയിച്ചു.