ഫേസ് തൃശ്ശൂർ ജില്ലാ സമ്മേളനം
എം അരവിന്ദാക്ഷൻ നെ ജില്ലാ പ്രസിഡൻറ് വിജയലക്ഷ്മി വി കെ ജില്ലാ സെക്രട്ടറി

തൃശ്ശൂർ:ഫേസ് തൃശ്ശൂർ ജില്ലാ സമ്മേളനം 2025 ഏപ്രിൽ മാസം 26 ആം തീയതി തൃശ്ശൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു .
എം അരവിന്ദാക്ഷൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ഉദ്ഘാടനം ചെയ്തു. സുനിൽ സൂര്യ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, സതീദേവി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ, സംസ്ഥാന ട്രഷറർ സി വൈ നിഷാന്ത് എന്നിവർ ആശംസകൾ നേർന്നു .
വരണാധികാരിയ പ്രദീപ് മംഗലത്തിന്റെ നേതൃത്വത്തിൽ 2025- 2027 വർഷത്തേക്കുള്ള ജില്ലാ തിരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിനെ തുടർന്ന് എം അരവിന്ദാക്ഷൻ നെ ജില്ലാ പ്രസിഡൻറ് ആയും വിജയലക്ഷ്മി വി കെ യെ ജില്ലാ സെക്രട്ടറി ആയും സുനിൽ ഇ വി യെ ജില്ലാ ട്രഷറർ ആയും രവീന്ദ്രൻ എം എം, ബിന്ദു ജോഷി എന്നിവരെ വൈസ് പ്രസിഡണ്ട്മാരായും, അജീഷ് എം എ, ബിബിൻ പി എ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് എം അരവിന്ദാക്ഷൻ, വിജയലക്ഷ്മി വി കെ, സുനിൽ ഇ വി, അരുൺകുമാർ പി ബി, ബിപിൻ പി ബി, രവീന്ദ്രൻ എം എം, ബിന്ദു ജോഷി എന്നിവരെയും സംസ്ഥാന എക്സിക്യൂട്ടീവ് ആയി എം അരവിന്ദാക്ഷൻ , വിജയലക്ഷ്മി വി കെ, എന്നിവരെയും തിരഞ്ഞെടുത്തു.
തങ്കമണി കെ സ്വാഗതം ആശംസിച്ചു തുടങ്ങിയ യോഗം രവീന്ദ്രൻ M M ൻ്റെ കൃതജ്ഞതയോടെ രണ്ടുമണിക്ക് അവസാനിച്ചു.