മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക്

ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏൽക്കും.

Apr 26, 2025
മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക്
MANOJ ABRAHAM IPS

തിരുവനന്തപുരം:കേരള പോലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1994  ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായി ആണ് തുടക്കം. 

 അടൂർ,  കാസർഗോഡ് എന്നിവിടങ്ങളിൽ എ എസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പോലീസ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചപ്പോൾ പത്തനംതിട്ട,  കൊല്ലം ജില്ലകളിലെ ചുമതലയും വഹിച്ചു.

രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും രൂക്ഷമായിരുന്ന സമയത്ത് കണ്ണൂർ ജില്ലാ പോലീസ് മേധാവിയായി  നിയമിച്ചു. ആ നാല് വർഷങ്ങളിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കാനായി. 

തുടർന്ന് തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി ഏഴ് വർഷം സേവനം നടത്തിയ വേളയിൽ പലതരം പുതിയ മാറ്റങ്ങളും ഈ രണ്ട് സിറ്റികളിലും കൊണ്ടുവരാൻ അദ്ദേഹത്തിനായി. 

കമ്മ്യൂണിറ്റി പോലീസ് ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ആയിരുന്നു. മനോജ് എബ്രഹാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നപ്പോഴാണ് 2009ൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി പോലീസിംഗ് അവാർഡ്  ലഭിച്ചത്  .  കൂടാതെ 2011 Man of the Decade award  അവാർഡും അദ്ദേഹത്തിന് നേടാനായി. കൊച്ചി സിറ്റിയിലെ   ക്രൈം റേറ്റുകൾ കുറയ്ക്കാൻ കഴിഞ്ഞതും, ലോ ആൻഡ് ഓർഡർ മികച്ച രീതിയിൽ  നടപ്പിലാക്കിയത്തിനും ആയിരുന്നു ഈ അവാർഡുകൾ. 

ആ വർഷം തന്നെ  വിശിഷ്ട  സേവനത്തുള്ള രാഷ്ട്രപതിയുടെ മെഡലും നേടി. 2012 ഇൻസ്പെക്ടർ ജനൽ ആയി പ്രമോഷൻ ലഭിച്ച അദ്ദേഹം പോലീസ് ഹെഡ് കോട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ആയും പ്രവർത്തിച്ചു. ഇ കാലഘട്ടത്തിൽ ട്രാഫിക് ഐ ജി യുടെ അധിക ചുമതലും വഹിച്ചു. മനോജ്‌ എബ്രഹാം ഐ ജി ആയിരുന്ന വേളയിൽ ആണ് കേരള പോലീസിന്റെ നൂതന സംരംഭം ആയ സൈബർ dom ആരംഭിച്ചത്. 


തുടർന്ന് 2019 പ്രമോഷൻ ലഭിച്ചത് തുടർന്ന് അദ്ദേഹം പോലീസ് ഹെഡ് കോർട്ടേഴ്സിൽ എഡിജിപി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. ആ കാല അളവിൽ ആണ് ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടിയത്.  അതിനുശേഷം ഇന്റലിജൻസ് എഡിജിപി ആയി പ്രവർത്തി കൊണ്ടിരിക്കുകയാണ് എഡിജിപി ക്രമ സമാധാന ചുമതലയിലേക്ക് എത്തുന്നതും അവിടെ നിന്നും ഡിജിപി ആയി പ്രമോഷൻ ആകുന്നതും. .


ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോൺഫറൻസായ  കൊക്കൂൺ ആരംഭിച്ചതും അദ്ദേഹത്തിന്റെ ആശയത്തിൽ ആണ്. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം  തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ ഡീഹണ്ടും,  കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പി ഹണ്ടും  ആരംഭിച്ചതും മനോജ് എബ്രഹാം ആയിരുന്നു. 

ചെങ്ങന്നൂർ  സ്വദേശി ആണ്. ഹൈദരാബാദിൽ ആയിരുന്നു പഠനം.  നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡെന്റൽ സർജൻ ആയ ഡോ. ഷൈനോ മനോജ്‌ ആണ് ഭാര്യ. 
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ജോഹാൻ എം എബ്രഹാം, ക്രൈസ് നഗർ സ്കൂൾ വിദ്യാർത്ഥികൾ ആയ നിഹാൻ എം എബ്രഹാം, നതാൻ എം എബ്രഹാം എന്നിവർ മക്കൾ ആണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.