ശബരിമല നിറപുത്തരി മഹോത്സവം;11-ന് നട തുറക്കും
Sabarimala Niraputari Mahotsavam; Grounds will be opened on 11

പത്തനംതിട്ട: നിറപുത്തരി മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് 11-ന് തുറക്കും. 12-ന് പുലർച്ചെ 5.45-നും 6.30-നും മദ്ധ്യേ നിറപുത്തരി പൂജ നടക്കും. പുലർച്ചെ നാലിനാകും അന്ന് നട തുറക്കുക. നിറപുത്തരിക്ക് പ്രത്യേകം കൃഷി ചെയ്ത നെൽക്കതിരുകൾ കറ്റകളാക്കി ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം സന്നിധാനത്ത് എത്തിക്കും.
പതിനെട്ടാം പടിയിൽ സമർപ്പിക്കുന്ന നെൽക്കതിരുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തീർത്ഥം തളിച്ച് ശുദ്ധി വരുത്തിയ ശേഷം ആഘോഷപൂർവ്വം സോപാനത്ത് എത്തിച്ച് വിഗ്രഹത്തിന് സമീപം വയ്‌ക്കും.
ദേവചൈതന്യം നിറച്ച നെൽക്കതിരുകൾ ശ്രീകോവിലിലും സോപാനത്തും കെട്ടിയതിന് ശേഷമാകും ഭക്തർക്ക് വിതരണം ചെയ്യുക