മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം

കേരള -തമിഴ്നാട് എക്കോ പോയിന്റില്‍ വച്ചായിരുന്നു അപകടം..നാല്‍പ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്

Feb 19, 2025
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം
accident

മൂന്നാർ : മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ നിരവധി പേർക്ക്‌ പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. നാല്‍പ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്.

കേരള രജിസ്‌ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള -തമിഴ്നാട് എക്കോ പോയിന്റില്‍ വച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.