പാലക്കാട്ട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. കോങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.